NEWS
കെഎംസിസി ഖത്തർ നവോത്സവ് ജനറൽ ക്വിസ് മത്സരം ഇന്ന്
08/05/2025 01:36 PM IST
nila

കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്സവ് 2K24 കലാമത്സര ഇനങ്ങളിൽ ഏറെ ആകർഷകവും ആവേശകരവുമായ ജനറൽ ക്വിസ് മത്സരവും ഇംഗ്ലീഷ് പ്രസംഗ മത്സരവുമാണ് ഇന്ന് കെഎംസിസി ഹാളിൽ നടക്കുന്നത് .. ഏറെ പ്രശസ്തനും പ്രഗത്ഭനുമായ ക്വിസ് മാസ്റ്ററുടെ നേതൃത്വത്തിൽ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് പൊതു വിജ്ഞാന മേഖലയുടെ വിവിധ ഭാഗങ്ങൾ സ്പർശിച്ച് അറിയാനുള്ള ആവേശവും നേടാനുള്ള ഊർജ്ജവുമായി പ്രതിഭകൾ മാറ്റുരക്കും .. ഗ്രൂപ്പ് മത്സരങ്ങളിലൂടെ വലിയ പോയിന്റുകൾ നേടി അട്ടിമറിയിലേക്ക് ഏതെല്ലാം ജില്ലകൾ മറികടക്കുമെന്ന് നേരിട്ട് അറിയാം .. ക്വിസ് അറിവിന്റെ വഴിയിൽ വാശിയും വീറും നിറച്ചുള്ള മത്സരവേദിയിലേക്ക് ഏവർക്കും സ്വാഗതം ..
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











